ഇപ്പോൾ കഷായം ഗ്രീഷ്മ അല്ല; അനുപമയാണ് യൂട്യൂബ് സെലിബ്രിറ്റി:- സബ്സ്ക്രൈബേഴ്‌സ് കുതിച്ച് കയറി...

യൂട്യൂബ്,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് അതിൽ കൃത്യമായി ഫോളോവേഴ്‌സിനെ കിട്ടുന്ന കഷ്‌ടപ്പാട് അത് നടത്തുന്നവർക്ക് മാത്രമേ മനസിലാകൂ. എന്നാൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ കുടുംബത്തിലെ അംഗമായ അനുപമ പത്മകുമാറിന് അക്കാര്യത്തിൽ തീരെ പഞ്ഞമില്ല. ഡാൻസ്, പാട്ട്, മൃഗസംരക്ഷണം എന്നുവേണ്ട സകലതും അനുപമ പത്മൻ ചാനലിൽ ലഭ്യം. അനുപമ പറയുന്ന ഇംഗ്ലീഷ് കേട്ട് കോരിത്തരിച്ചവർ ഉണ്ടെന്ന് ഈ ചാനലിന്റെ വീഡിയോസിൽ വന്നുവീഴുന്ന കമന്റുകൾ വായിച്ചാൽ മനസിലാകും.
ബഹുഭൂരിപക്ഷം പേരും എത്തിയത് കേസിന്റെ വാർത്തകൾ പ്രചരിച്ചു തുടങ്ങിയ ശേഷവും. ഒരു കാലത്ത് കഷായം ഗ്രീഷ്മ എന്ന് മലയാളികൾ ഗൂഗിൾ സെർച്ച് ചെയ്തുവെങ്കിൽ, ഇപ്പോൾ യൂട്യൂബ് തുറന്ന് പത്മൻറെ പുത്രിക്കായാണ് തിരച്ചിൽ. അതിനു വേണ്ടി, ഒന്നല്ല, രണ്ടു ചാനലുകൾ സുസജീവം. ഓടിനടന്നു കമന്റും ചെയ്യാം ഫോളോയും ചെയ്യാം. അഞ്ചു ലക്ഷം സബ്സ്ക്രൈബർമാരുമായി, മൂന്നു മുതൽ അഞ്ചു ലക്ഷം വരെ വരുമാനമുണ്ടായിരുന്ന ചാനൽ മുതലാളിയാണ് അനുപമ.
പിന്നീട് വരുമാനം നിന്നപ്പോഴാണ്, സാമ്പത്തികം വിഷയമായതും, കുടുംബ സമേതം നാട്ടിലെ കുട്ടികളെ ലക്‌ഷ്യം വച്ച് തട്ടിക്കൊണ്ടുപോകൽ പ്ലാൻ ഇട്ടതും കേസിൽ അനുപമയുടെ പേര് ഉയർന്നു തുടങ്ങിയപ്പോൾ അനുപമ പത്മൻ എന്ന ചാനലിന്റെ ഫോളോവേഴ്സ് അഞ്ചു ലക്ഷത്തോട് അടുത്തതേയുള്ളൂ.
499K എന്നായിരുന്നു അന്ന് ഫോളോവേഴ്‌സിന്റെ എണ്ണം എന്നാലിപ്പോൾ 525K സബ്സ്ക്രൈബേഴ്‌സാണ് അനുപമയ്‌ക്ക് കിട്ടിയത്. ചുരുങ്ങിയ ദിവസം കൊണ്ട് അകത്തു കിടക്കുന്ന യുവതിക്ക് 26k പുത്തൻ സബ്സ്ക്രൈബർമാർ വന്നിരിക്കുന്നു. ഇതിനു പുറമേ 'ദി പത്മൻ' എന്ന് പേരുള്ള മറ്റൊരു ചാനലും അനുപമയ്ക്കുണ്ട്. പക്ഷെ ഇവിടുത്തെ കമന്റ്റ് ബോക്‌സാണ് ആൾക്കാരുടെ ഇഷ്‌ടസ്ഥാനം. ഇതിൽ ആകെ മൂന്നു വീഡിയോസ് മാത്രമേയുള്ളൂ. ഫോളോവേഴ്‌സും കുറവാണ്. ആകെ 2.25K സബ്സ്ക്രൈബർമാർ മാത്രമാണ് ഈ ചാനലിനുള്ളത്.
അനുപമ പത്മൻ എന്ന വെബ്‌സൈറ്റും യുവതിയ്ക്ക് ഉണ്ട്. നായ്ക്കൾ, പൂച്ചകൾ, പശുക്കൾ എന്നിവ അടങ്ങുന്ന എന്റെ വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, എന്നാണ് അനുപമ കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിൽ 27 നായ്ക്കൾ ഉണ്ട്. ഞാൻ ജനിച്ചപ്പോൾ മുതൽ നായ്ക്കൾക്കൊപ്പം വളർന്നു, എന്നെ ഒരു നായ പ്രേമിയാക്കി. അതുകൊണ്ട് അവരെ ഞാൻ എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കുന്നു.
എന്റെ നായ്ക്കളുമായി കളിക്കാനും ഒരു സുഹൃത്തിനെപ്പോലെയോ സഹോദരിയെപ്പോലെയോ ആയി സമയം ചെലവഴിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ടെങ്കിലും, തെരുവ് നായ്ക്കൾ പട്ടിണി കിടന്ന് ചത്തുപൊങ്ങുന്നത് ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു.
അതിജീവിക്കാൻ പാടുപെടുന്ന നായ്ക്കളെ കണ്ടുമുട്ടുന്നു. ഭക്ഷണത്തിനായി അലയുന്ന ചില നായ്ക്കൾ, പരുക്ക് പറ്റിയ നായ്ക്കൾ നിസ്സഹായരായി പ്രാണരക്ഷാർത്ഥം ഓടുന്നു, ദാഹിച്ചു വലയുന്ന ചേരിയിലെ വെള്ളം കുടിക്കുന്ന നായ്ക്കൾ, തങ്ങളെ ഉപേക്ഷിച്ച യജമാനനെ കാത്തിരിക്കുന്ന നായ്ക്കൾ... ഇങ്ങനെയുള്ള രംഗങ്ങൾ വിവരിക്കാൻ പ്രയാസമാണ് എന്നാണ് വെബ്‌സൈറ്റിൽ നിറയുന്നത്.
ഫേസ്ബുക്കിലാകട്ടെ അനുപമ ജയിലിലായിട്ടും, പോസ്റ്റുകൾ മുടങ്ങാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നിൽ കൂടുതൽ അഡ്മിനാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത്. ഇതിലും കിം കർദാഷ്യാൻ വീഡിയോകളാണ് നിറയുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. മാസം 5 മുതൽ 8 ലക്ഷം രൂപ വരെ, യൂട്യൂബിൽ നിന്നു ഫെയിസ്ബുക്കിൽ നിന്നും സമ്പാദിച്ചിരുന്നു, എന്നാൽ യൂട്യൂബ് നൽകി വന്നിരുന്ന മോണിറ്റൈസേഷൻ കഴിഞ്ഞ മാസം തടയുകയും പുനരാരംഭിക്കാൻ 3 മാസം കാലതാമസം നിശ്ചയിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ വാർത്തയ്ക്ക് പിന്നാലെ കൗതുകം തോന്നി എത്തിയവരുടെ ട്രോളുകളും കമന്റിൽ നിറയുന്നുണ്ട്.
മലയാളത്തിൽ രണ്ടു പറയാൻ വന്നതാ, ഇംഗ്ലീഷ് കേട്ടപ്പോൾ മൂഡ് പോയി, നേരത്തെ 499 k ആയിരുന്നു... എല്ലാരും ഒന്ന് ശ്രമിച്ചാൽ 1M ആവും... ജയിലിന്ന് ഇറങ്ങുമ്പോൾ സെച്ചി റിച്ച്, എന്തൊരു ആക്‌സെന്റ് എന്റെ അമ്മച്ചീ, ശിവനെ ഇത് ഫുൾ ഇംഗ്ലീഷ് ആണല്ലോ, മാധ്യമങ്ങൾക്ക് തെറ്റി എന്ന് തോന്നുന്നു. മദാമ്മ കുട്ടിയെ കാണിച്ചു മലയാളി എന്ന് തെറ്റിദ്ധരിപ്പിക്കുന്നോ, ഈശ്വരാ ആളെ തിരഞ്ഞു എത്തിയത് സിംഹത്തിന്റെ മടയിലേക്ക് ആണല്ലോ, രേഖ ചിത്രം വരച്ച ആളുകൾക്ക് ബിഗ് സല്യൂട്ട് എന്നൊക്കെ പോകുന്നു കമന്റുകൾ.
https://www.facebook.com/Malayalivartha