'സ്മാർട്ട് ഫോണിൽ' മെമ്മറി കാർഡ് ദൃശ്യങ്ങൾ കണ്ടു? ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അതിജീവിതയുടെ ഹർജിയിൽ വിധി ഇന്ന്
നടൻ ദിലീപിനെ സംബന്ധിച്ച് ഇന്ന് സുപ്രധാനമായ ദിവസമാണ്, നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന കണ്ടെത്തലിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും നടന് മാത്രം എന്തുകൊണ്ടാണ് പരാതിയെന്നും കോടതി ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉള്ളത്. എന്നാൽ ഇത് കോടതിയിൽ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് നടിയുടെ ആവശ്യം. മെമ്മറി കാർഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉള്ള ഫോണിൽ ഇട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി നടി കോടതിയിൽ വാദിച്ചു. മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് നടി മുന്നോട്ടുവയ്ക്കുന്ന വാദം. ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും നടി പറയുന്നു. എന്നാൽ കേസിൽ വാദം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് നടി ഉയർത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീലീപും കോടതിയെ സമീപിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് പറയുന്നു. കേസിൽ വാദം കേട്ട വിചാരണ കോടതി ജഡ്ജിയെ വിധി പറയുന്നതിൽ നിന്നും തടയാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്നും ആരോപിച്ചു.
എന്നാൽ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ നിലപാടില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ആവശ്യത്തെ അതിജീവിത ശക്തമായി തന്നെ എതിര്‍ത്തിരുന്നു. വിചാരണ വൈകിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ദിലീപിന്റെ വാദം ദുരാരോപണം മാത്രമാണ്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീംകോടതി അടുത്ത മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വമായി പരിശോധിച്ചിട്ടുണ്ട്. അതിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ പ്രതികളെ കണ്ടെത്തി നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അതിജീവിതയുടെ ഹര്‍ജി മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ജസ്റ്റിസ് കെ ബാബു നിരാകരിച്ചത്. കേസില്‍ ഹൈക്കോടതിയെ സഹായിക്കാന്‍ അഡ്വ.രഞ്ജിത്ത് മാരാരെ അമിക്കസ് ക്യൂരിയായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസില്‍ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയൂം ചെയ്തു. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. തുടര്‍ന്നാണ് കോടതി ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു രഞ്ജിത്ത് മാരാരും കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha