സര്‍ക്കാരും കോടതിയും ചേര്‍ന്ന് ദൈവങ്ങളെയും പറ്റിച്ചു

സര്‍ക്കാരും കോടതിയും ചേര്‍ന്ന് ദൈവങ്ങളേയും പറ്റിച്ചു. കേരളത്തിലെ വിവിധ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ തന്ത്ര പ്രധാനമായ തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
ദേവസ്വം ബോര്‍ഡില്‍ സ്ഥിരം നിയമനം നടന്നിട്ട് വര്‍ഷം പത്തൊന്‍പതു കഴിഞ്ഞു. സ്ഥിരം നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇതാണ് ക്ഷേത്രങ്ങളിലെ പ്രതിസന്ധിക്കുള്ള കാരണം.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ഥിരം ജീവനക്കാരുടെ അഭാവം കാരണം പ്രതിസന്ധി അനുഭവിക്കുന്നത്. ഇവിടങ്ങളിലുള്ള നൂറുകണക്കിന് തസ്‌തികകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ദിവസവേതനക്കാരാണ്.
താല്‌ക്കാലികക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് അടുത്തകാലത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രസ്‌തുത ഉത്തരവിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നരമാസം മാത്രമാണ് ശേഷിക്കുന്നത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സ്ഥിരം നിയമനം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അഴിമതിരഹിത നിയമനത്തിനു വേണ്ടിയാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് 1994 ലാണ് ദേവസ്വം ബോര്‍ഡിലെ ഭരണ വിഭാഗത്തിലേക്കുള്ള നിയമനങ്ങള്‍ നിര്‍ത്തിവച്ചത്.
ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവിടങ്ങളില്‍ സ്ഥിരം ജീവനക്കാരില്ലെങ്കില്‍ അത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും കാരണമാകും. സര്‍ക്കാര്‍ സാധാരണയായി പിന്തുടരുന്ന മെല്ലെപോക്ക് നയം തുടര്‍ന്നാല്‍ അത് ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കും. ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഇക്കാര്യത്തില്‍ പിന്തുടരുന്നത് കുറ്റകരമായ നിശബ്‌ദതയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha