Widgets Magazine
18
Feb / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും വീണ്ടും ശക്തമായൊരു ഭൂചലനത്തിന്റെ ആശങ്കയില്‍.. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും, കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന..


വീണ്ടും നാടിനെ നടുക്കി അരുംകൊല..ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി.. സംശയമുണ്ടായതിനെത്തുടര്‍ന്ന്, മക്കളുടെ കണ്‍മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..


വീണ്ടും ഭയന്ന് വിറച്ച് ഡൽഹി.. ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം..ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി..ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി..


റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി..ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു..ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കി..പ്ലാനുകൾ എല്ലാം ഇവിടെ പാളിപോയി..


വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു..ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്..എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്..

പത്മകുമാറിന്റെ ഫാം ഹൗസിന് പിന്നിൽ ദുരൂഹമായി, പെൺകുട്ടികളുടെ, ചെരുപ്പുകൾ:- ദൃശ്യങ്ങൾ പുറത്ത്...

07 DECEMBER 2023 12:59 PM IST
മലയാളി വാര്‍ത്ത

ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയിൽ ആറര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാം ഹൗസിന് പിറകിൽ ദുരൂഹത നിറച്ച് കുട്ടികളുടെ ചെരുപ്പ് കൂട്ടിയിട്ട നിലയിൽ. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികൾ പിടിയിലായതോടെ, പത്മകുമാറിന്റെ ഫാം ഹൗസ്, ഇലന്തൂരിലെ നരബലി വീടിന് സമാനമായി ആളുകളുടെ സന്ദർശന ഇടമായി മാറിക്കഴിഞ്ഞു. ഇവിടേയ്ക്ക് വീഡിയോ ചിത്രീകരിക്കാൻ എത്തിയ ഒരു യൂട്യൂബ് ചാനലിലൂടെയാണ് ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്.

കേരളക്കരയെ ഞെട്ടിച്ച തട്ടിക്കൊണ്ട് പോകൽ പ്രതികളുടെ സങ്കേതം, ആയതുകൊണ്ട് തന്നെ മണ്ണിൽ പുതഞ്ഞ നിലയിൽ കൂട്ടിയിട്ട ഈ ചെരുപ്പുകൾ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന്, ഇവർ സംശയം പങ്കിടുന്നു. സ്കൂളുകളിൽ പോകുന്ന കുട്ടികളുടെ ചെരുപ്പിനു സമാനമാണെന്നും, ആറ് മുതൽ എട്ടു വയസ്സുള്ള കുട്ടികളുടെ ചെരുപ്പുകളാണ് ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫാം ഹൗസിലെ മതിൽക്കെട്ടിന്‌ പുറത്താണ് ചെരുപ്പ് കണ്ടെത്തിയത്. ഇതിനു സമീപമാണ് നായ്ക്കളെ കെട്ടിയിട്ടിരിക്കുന്നത്. മതിലിനു പുറകിലും കൊടും കാട് തന്നെയാണ്.

ഇഴജന്തുക്കളുടെ ശല്യം ഉള്ളതുകൊണ്ട് തന്നെ ഇവിടേയ്ക്ക് ഒരു മനുഷ്യരും എത്താറില്ല. പോലീസ് ഫാം ഹൗസ് പൂട്ടിയതിനെ തുടർന്നാണ് വിഡിയോ ചിത്രീകരിക്കാൻ പുറക് വശത്തൂടെ ഇവർ എത്തിയത്. പിന്നാലെ യാദൃശ്ചികമായി നിറയെ ചെരുപ്പുകൾ കാണുകയായിരുന്നു. പത്മകുമാറിന്റെ കാടുപിടിച്ച ഏക്കർ കണക്കിനുള്ള ഫാം ഹൗസിൽ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമായിരുന്ന ചെരുപ്പുകൾ എന്തുകൊണ്ട് കോംബൗണ്ടിന് പുറത്ത് ഉപേഷിച്ചതെന്ന് ഇവർ സംശയം ഉന്നയിക്കുന്നു.

 

വേസ്റ്റ് വാരി ഇട്ടിരിക്കുന്നതുപോലെയാണ് ചെരിപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. പത്മകുമാറിന്റെ വീട്ടിലേതാണെന്ന് പറയാൻ, ഇവിടെ കുട്ടികളില്ല. പെൺകുട്ടികളുടെ ചെരുപ്പ് മാത്രമാണ് കാണാൻ കഴിയുന്നതും. വലിയ ആളുകളുടെ ചെരുപ്പും ഇക്കൂട്ടത്തിൽ ഇല്ല. ഇവിടേയ്ക്ക് ഒരു പക്ഷെ പോലീസ് അന്വേഷണം എത്തിയിട്ടുണ്ടാകില്ല എന്നും, കേരളാ പോലീസ് ഇത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. പത്മകുമാറിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ പലതും പുറത്തുവരും എന്നാണ് ഇവർ പറയുന്നത്.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിലായതോടെ പുറത്ത് വരുന്നത് അവിശ്വസനീയമായ വിവരങ്ങൾ തന്നെയാണ്. ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പോലീസ് കണ്ടെത്തിയിരുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.

ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബര്‍ 27-ന് വൈകീട്ട് 4.20-നാണ്.

ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാര്‍ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കല്‍ ശ്രമം പരാജയപ്പെട്ടതായി പ്രതി പോലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പദ്മകുമാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം.

കുട്ടികളെ കടത്തിക്കിട്ടുന്ന മോചനദ്രവ്യം കൊണ്ട് സാമ്പത്തിക ബാധ്യത തീര്‍ക്കാമെന്നും കുടുംബം കണക്കുകൂട്ടി. വലിയ തുക ആവശ്യപ്പെടാതിരുന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പണം നല്‍കുമെന്നും പോലീസിനെ അറിയിക്കില്ലെന്നും കരുതി. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പദ്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കൊയിലാണ്ടി അപകടം; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഇന്ത്യയിലെത്തിയ സുഹൃത്ത് ഖത്തര്‍ അമിറിനെ വരവേറ്റ് മോദി  (2 hours ago)

കാര്യവട്ടം ഗവ. കോളേജിലും റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി; ക്രൂരമായി മര്‍ദ്ദിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം നല്‍കി  (3 hours ago)

പെരുനാട് കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയുടെ അമ്മ  (3 hours ago)

സഹായവാഗ്ദാനം നല്‍കി അടുത്തുകൂടി പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി  (6 hours ago)

സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി  (7 hours ago)

മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി  (8 hours ago)

സംസ്ഥാനത്തെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍  (8 hours ago)

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോര്‍ജ്: പ്രൊഫൈലാക്സിസ് ചികിത്സയുടെ പ്രായപരിധി വര്‍ധിപ്പിക്കും  (9 hours ago)

15 വയസ്സുകാരന്റെ വെടിയേറ്റ് നാലു വയസ്സുകാരനു ദാരുണാന്ത്യം  (9 hours ago)

ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നമുക്കു കോടതിയിൽ കാണാം  (9 hours ago)

ബേസിലിന് പുതിയ മുഖം നൽകി മരണ മാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends