തെക്കൻ ഗാസയിൽ ഏറ്റവും കുറഞ്ഞ ഇന്ധനം അനുവദിക്കാനുള്ള നിർദ്ദേശം അംഗീകരിക്കും; പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്
തെക്കൻ ഗാസയിൽ ഏറ്റവും കുറഞ്ഞ ഇന്ധനം അനുവദിക്കാനുള്ള നിർദ്ദേശം അംഗീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്. എക്‌സിലൂടെയാണ് പ്രഖ്യാപനം. "തെക്കൻ ഭാഗത്തേക്ക് ആവശ്യമായ ഇന്ധനത്തിന്റെ ഏറ്റവും കുറഞ്ഞ സപ്ലിമെന്റ് അനുവദിക്കാനുള്ള യുദ്ധ കാബിനറ്റിന്റെ ശുപാർശ സുരക്ഷാ കാബിനറ്റ് അംഗീകരിക്കുകയായിരുന്നു . സ്ട്രിപ്പിലെ രോഗനിരക്കിനും മാനുഷിക സാഹചര്യങ്ങൾക്കും അനുസൃതമായിഈ കുറഞ്ഞ തുക കാലാകാലങ്ങളിൽ യുദ്ധ കാബിനറ്റ് നിർണ്ണയിക്കും എന്നും അവർ കൂട്ടിച്ചേർത്തു.
മാനുഷിക തകർച്ച, പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് നിഗമനം. 60,000 ലിറ്റർ ഇന്ധനത്തിന്റെ പ്രതിദിന ഡെലിവറി ഇരട്ടിയോ മൂന്നിരട്ടിയോ ആക്കണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെട്ട ട്ടു.ഇതോടെ യുഎസ് സമ്മർദത്തെത്തുടർന്ന് സുരക്ഷാ കാബിനറ്റ് വിളിച്ചുകൂട്ടി. അതേസമയം, ഗാസയിൽ ബുധനാഴ്ച റഫ അതിർത്തി കടന്ന് 80 സഹായ ട്രക്കുകൾ ലഭിച്ചതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു,
“ട്രക്കുകളിൽ ഭക്ഷണം, വെള്ളം, ദുരിതാശ്വാസ സഹായം, മെഡിക്കൽ സപ്ലൈസ്, മരുന്നുകൾ എന്നിവ അടങ്ങിയിരിക്കുന്നു, എന്നും അവർ പ്രസ്താവനയിൽ കുറിച്ചു.ഹമാസും ഇസ്രയേലും തമ്മിലുള്ള ഏഴ് ദിവസത്തെ ഉടമ്പടി അവസാനിച്ചതിന് ശേഷം സ്ട്രിപ്പിൽ മാനുഷിക സഹായം ലഭ്യമല്ലെന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) അറിയിച്ചു.
https://www.facebook.com/Malayalivartha