ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ:- നായ്ക്കളെ കാവലിന് നിർത്തി പത്മകുമാറും, കുടുംബവും മറയ്ക്കുന്നത് എന്ത്..?
കോടികളുടെ സ്വത്തിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി, കുട്ടികളെ കടത്തി വിലപേശേണ്ട ഗതികേട് വന്നുവെന്ന്, പോലീസിനോട് പറയുമ്പോൾ അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും. നാടൊട്ടുക്കും പോലീസിനെ ഓടിച്ച് റാംജി റാവു സ്പീക്കിങ് കളിച്ച ബോസും, സംഘവും പലതും ഒളിക്കുന്നുണ്ട് എന്നത് വലിയൊരു സത്യമാണ്. പത്ത് ലക്ഷം രൂപയ്ക്കായി ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പത്മകുമാർ ആവർത്തിക്കുമ്പോഴും, തങ്ങൾക്കറിയാവുന്ന പത്മകുമാറിന് അതിന്റെ ആവശ്യം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഫാമിലെ പകുതി മരങ്ങൾ മുറിച്ച് വിറ്റാൽ തന്നെ കിട്ടും, പത്ത് ലക്ഷം രൂപയെന്നാണ് അവർ പറയുന്നത്. ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ച് മാസങ്ങളെടുത്ത് കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം വിശദമായി പഠനത്തിന് വിധേയമാക്കിരുന്നു. ഇത്രയും കുബുദ്ധി പ്രയോഗിച്ച പ്രതികൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി എന്ന് പറയുമ്പോൾ, തങ്ങൾ നിഷ്കളങ്കരാണെന്ന്, മനഃപൂർവം വരുത്തി തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ എന്ന് ചിന്തിക്കേണ്ടി വരും.
കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ മൊബൈൽ ഫോണുകൾക്കൊപ്പം, നാലാമതൊരു ഫോൺ കൂടെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിട്ടുണ്ട്. എങ്കിൽ അത് ആരുടെ ഫോൺ..? എങ്ങനെ ഇത്രത്തോളം കടബാധ്യതകൾ ഉണ്ടായി..? ഇതെല്ലം തെളിയേണ്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോഴിതാ നിരവധി ചോദ്യങ്ങൾക്ക് പിന്നാലെ ദുരൂഹത കൂട്ടുകയാണ് പത്മകുമാറിന്റെ ഫാം ഹൗസിനു പുറകിലെ ചെരുപ്പുകളുടെ കൂമ്പാരം. അതും ആറും, എട്ടും വയസിനു പ്രായമുള്ള പെൺകുട്ടികളുടെ മാത്രം ചെരുപ്പുകൾ.
ഇതെങ്ങനെ ഇവിടെ എത്തി..? ഈ ഫാം ഹൗസിലേയ്ക്ക് പ്രവേശിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്. കൊടുംകാടുപോലെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരാളെ കൊന്നാൽ പോലും പുറത്ത് ഒരാളും അറിയില്ലെന്നതാണ് സത്യം. ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിലേയ്ക്ക് ഇപ്പോൾ ഇലന്തൂർ നരബലി വീട് കാണാനെത്തിയ ആളുകളെപ്പോലെ ഒഴുക്കാണ്.
ഇവിടേയ്ക്ക് വീഡിയോ ചിത്രീകരിക്കാൻ എത്തിയ ഒരു യൂട്യൂബ് ചാനലിലൂടെയാണ് ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. കേരളക്കരയെ ഞെട്ടിച്ച തട്ടിക്കൊണ്ട് പോകൽ പ്രതികളുടെ സങ്കേതം, ആയതുകൊണ്ട് തന്നെ മണ്ണിൽ പുതഞ്ഞ നിലയിൽ കൂട്ടിയിട്ട ഈ ചെരുപ്പുകൾ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന്, ഇവർ സംശയം പങ്കിടുന്നു. സ്കൂളുകളിൽ പോകുന്ന കുട്ടികളുടെ ചെരുപ്പിനു സമാനമാണെന്നും, ആറ് മുതൽ എട്ടു വയസ്സുള്ള കുട്ടികളുടെ ചെരുപ്പുകളാണ് ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫാം ഹൗസിലെ മതിൽക്കെട്ടിന് പുറത്താണ് ചെരുപ്പ് കണ്ടെത്തിയത്.
ഇതിനു സമീപമാണ് നായ്ക്കളെ കെട്ടിയിട്ടിരിക്കുന്നത്. മതിലിനു പുറകിലും കൊടും കാട് തന്നെയാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതുകൊണ്ട് തന്നെ ഇവിടേയ്ക്ക് ഒരു മനുഷ്യരും എത്താറില്ല. പോലീസ് ഫാം ഹൗസ് പൂട്ടിയതിനെ തുടർന്നാണ് വിഡിയോ ചിത്രീകരിക്കാൻ പുറക് വശത്തൂടെ ഇവർ എത്തിയത്. പിന്നാലെ യാദൃശ്ചികമായി നിറയെ ചെരുപ്പുകൾ കാണുകയായിരുന്നു. പത്മകുമാറിന്റെ കാടുപിടിച്ച ഏക്കർ കണക്കിനുള്ള ഫാം ഹൗസിൽ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമായിരുന്ന ചെരുപ്പുകൾ എന്തുകൊണ്ട് കോംബൗണ്ടിന് പുറത്ത് ഉപേഷിച്ചതെന്ന് ഇവർ സംശയം ഉന്നയിക്കുന്നു.
വേസ്റ്റ് വാരി ഇട്ടിരിക്കുന്നതുപോലെയാണ് ചെരിപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. പത്മകുമാറിന്റെ വീട്ടിലേതാണെന്ന് പറയാൻ, ഇവിടെ കുട്ടികളില്ല. പെൺകുട്ടികളുടെ ചെരുപ്പ് മാത്രമാണ് കാണാൻ കഴിയുന്നതും. വലിയ ആളുകളുടെ ചെരുപ്പും ഇക്കൂട്ടത്തിൽ ഇല്ല. ഇവിടേയ്ക്ക് ഒരു പക്ഷെ പോലീസ് അന്വേഷണം എത്തിയിട്ടുണ്ടാകില്ല എന്നും, കേരളാ പോലീസ് ഇത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. പത്മകുമാറിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ പലതും പുറത്തുവരും എന്നാണ് ഇവർ പറയുന്നത്.
https://www.facebook.com/Malayalivartha