വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രം... കാര്‍ പുഴയിലേക്കു വീണ് മരിച്ച ദമ്പതികളുടെ വേര്‍പാട് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി
വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രം... കാര്‍ പുഴയിലേക്കു വീണ് മരിച്ച ദമ്പതികളുടെ വേര്‍പാട് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി
ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്.ആരതി (25) എന്നിവര്‍ മരിച്ചത്. തമിഴ്‌നാട്ടിലായിരുന്നു അപകടം നടന്നത്.
കോയമ്പത്തൂര്‍ ചിദംബരം ദേശീയപാതയില്‍ തിരുച്ചിറപ്പള്ളിക്കു സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. വ്യാഴാഴ്ച കൂരോപ്പടയില്‍ നിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറില്‍ പുറപ്പെട്ടത്.
ചെന്നൈയിലേക്കു പോകുകയായിരുന്ന കാര്‍ കൊള്ളിടം പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു 50 അടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്താണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലായിരുന്നു. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു.
അതേസമയം ഒക്ടോബര്‍ 18നായിരുന്നു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയില്‍ എല്‍ ആന്‍ഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി ജോലി ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരിക്കെയായിരുന്നു. അപ്രതീക്ഷിതമായാണ് ദുരന്തമുണ്ടായത്.
"
https://www.facebook.com/Malayalivartha