ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് സ്വപ്‌നം കണ്ട് കഴിയുകയാണ് തിരുവാര്‍പ്പ് ഗ്രാമത്തിലെ ഇറമ്പം പ്രദേശത്തെ ജനങ്ങള്‍; ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ച തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടങ്ങള്‍ക്ക് പിന്നിലെ പുറംബണ്ടുകളില്‍ ജീവിക്കുന്ന മനുഷ്യജീവിതങ്ങളുടെ അവസ്ഥ ഇങ്ങനെ

രോഗം ബാധിച്ച് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്ന ഉറ്റവര്‍ ഉയിരോടെ തിരിച്ചു വരാന്‍ , മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ , സ്വന്തം വീട്ടില്‍ നിന്നും വൃത്തിയുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ , എന്നിങ്ങനെ ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് സ്വപ്‌നം കണ്ട് കഴിയുകയാണ് തിരുവാര്‍പ്പ് ഗ്രാമത്തിലെ ഇറമ്പം പ്രദേശത്തെ ജനങ്ങള്‍ .
തിരഞ്ഞെടുപ്പ് സമയത്ത് ഓട്ടോയും ബോട്ടും വള്ളങ്ങളും എത്തും ഞങ്ങളെ കൊണ്ടു പോകാന്‍ അത് ഞങ്ങളുടെ രാജകീയ യാത്രയാണ് !! പക്ഷേ അതുകഴിഞ്ഞാല്‍ !! ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങളാണ് ഞങ്ങള്‍ , ഒരു പിഞ്ചുകുഞ്ഞിന് വിരക്കുത്തല്‍ രോഗം വന്നിട്ട് ആശുപത്രിയില്‍ എത്തിക്കാനാകാതെ മരണപ്പെട്ട ശാപം കിട്ടിയ ഭൂമിയാണിത് , ഞങ്ങളും മനുഷ്യരാണെന്ന ചിന്ത നേതാക്കള്‍ക്ക് ഇലക്ഷന്‍ സമയത്ത് മാത്രമേയുള്ളൂ!!!!
ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ച തിരുവാര്‍പ്പ് മലരിക്കല്‍ ആമ്പല്‍പ്പാടങ്ങള്‍ക്ക് പിന്നിലെ പുറംബണ്ടുകളില്‍ ജീവിക്കുന്ന മനുഷ്യജീവിതങ്ങളുടെ വാക്കുകളാണിത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ജെ ബ്ലോക്ക് 9000 ഉം തിരുവായ്ക്കരി പാടശേഖരങ്ങളുടെ പുറംബണ്ട് അടക്കമുള്ള പ്രദേശമാണ് ഇറമ്പമെന്ന് അറിയപ്പെടുന്നത്.
പാടത്ത് വെള്ളം കയറികിടക്കുന്നത് കൊണ്ട് വള്ളം ഇല്ലങ്കില്‍ സ്‌കൂളില്‍ പോകാന്‍ സാധിക്കില്ല. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേണം സ്‌കൂളില്‍ എത്താന്‍. പലപ്പോഴും രാവിലെ ആദ്യ ക്ലാസ്സ് കഴിയുമ്പോഴാണ് ക്ലാസ്സില്‍ എത്താന്‍ കഴിയുക. എല്ലാവരെയും പോലെ ഞങ്ങള്‍ക്കും സ്‌കൂളില്‍ പോകാനും പഠിക്കാനും കഴിയണം എന്ന് ഇവർ ആവശ്യപ്പെടുന്നു. .അവരുടെ പ്രതികരണം കേൾക്കാം ;-
https://www.facebook.com/Malayalivartha