പ്രകൃതി ശാന്തമായി, മഴയും നീരൊഴുക്കും കുറഞ്ഞു, ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കില്ല

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയുടെ അണക്കെട്ട് വിഭാഗം ചീഫ് എഞ്ചിനിയര്‍ കെ കറുപ്പന്‍കുട്ടി. മഴയിലും നീരൊഴുക്കിലും ഗണ്യമായ കുറവുണ്ട്. മണിക്കൂറില്‍ .01 അടി ജലം മാത്രമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതെന്നും ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദനം നടത്താനാണ് ശ്രമിക്കുന്നതെന്നും കറുപ്പന്‍കുട്ടി പറഞ്ഞു. നിലവിലെ അവസ്ഥയില്‍ നാലു ദിവസത്തോളം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടതില്ലെന്നും കറുപ്പന്‍കുട്ടി ചെറുതോണിയില്‍ പറഞ്ഞു.
2401.5 അടിയാണ് ശനിയാഴ്ച വൈകുന്നേരത്തെ ജലനിരപ്പ്. 2401.66 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് . 21 വര്‍ഷത്തിന് ശേഷം ആണ് ഇടുക്കി അണക്കെട്ടില്‍ ഇത്രയേറെ ജലനിരപ്പ് ഉയരുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. ഡാം സേഫ്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. അതേസമയം അണക്കെട്ടിലെ വൈദ്യുതി ഉത്പ്പാദനം റെക്കോഡിലെത്തി.
https://www.facebook.com/Malayalivartha