സിപിഎമ്മിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനം നൂറു കോടി കഴിഞ്ഞു, 50 കോടിയ്‌ക്ക് കണക്കില്ല, പാര്‍ട്ടിക്ക് 50 കോടി സംഭാവന കിട്ടിയതെവിടെ നിന്ന്?

കൃത്യമായ സ്രോതസ് വെളിപ്പെടുത്താത്ത 50 കോടി രൂപ സി.പി.എമ്മിന്റെ അക്കൗണ്ടിലുണ്ടെന്ന് വെബ്‌സൈറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2011-12ല്‍ പാര്‍ട്ടിയുടെ മൊത്തം വരുമാനം 103.84 കോടിയായിരുന്നു. ഇതില്‍ പകുതിയും അഞ്ജാത വ്യക്തികള്‍ നല്‍കിയതാണെന്ന് വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. തങ്ങളുടെ വരുമാന ഉറവിടങ്ങളെക്കുറിച്ച് മറയ്ക്കാനില്ലെന്നും ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കിയവരുടെ മേല്‍വിലാസവും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നുണ്ടെന്ന് പാര്‍ട്ടി പറയുന്നു.
2011-12 വര്‍ഷത്തെ വരുമാനത്തില്‍ 41,63,37,169 രൂപ ലെവിയും 20,91,262 രൂപ അംഗത്വഫീസുമാണ്. ബാക്കി 52,49,03,613 പൊതുജനങ്ങളും അനുഭാവികളും മറ്റും സംഭാവന നല്‍കിയതാണ്. 82 പേര്‍ ഇരുപതിനായിരത്തില്‍ കൂടുതല്‍ സംഭാവന നല്‍കിയത്. അതില്‍ എം.പിമാരും മുന്‍ എം.പിമാരും അടങ്ങുന്ന 40 പേര്‍ 1.82 കോടി നല്‍കി. ബാക്കിയുള്ളവര്‍ 52,92,559 രൂപയും നല്‍കിയെന്ന് വെബ്‌സൈറ്റ് പറയുന്നു. മൊത്തം സംഭാവനയായ 103 കോടിയുടെ ബാക്കിയായ 50 കോടി എവിടെ നിന്നാണെന്ന ചോദ്യം ബാക്കിയാകുന്നു.
കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ലെന്ന് പൊളിറ്റ്ബ്യൂറോ തീരുമാനിച്ചെങ്കിലും വന്‍കിട ബിസിനസുകാരില്‍ നിന്നും ചെറുകിട കച്ചവടക്കാരില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റ് മാഫിയയില്‍ നിന്നും പ്രാദേശിക നേതാക്കളും സംസ്ഥാന ഘടകത്തിലെ ചിലരും സംഭാവനകള്‍ സ്വീകരിച്ചെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha