Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...


നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..


എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

രാജാവാണെന്ന് സ്വയം നമ്മളിൽ പലരും തെറ്റിദ്ധിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ... തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ദേവൻ രാമചന്ദ്രൻ...

25 DECEMBER 2023 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു

മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

രാജാവാണെന്ന് സ്വയം നമ്മളിൽ പലരും തെറ്റിദ്ധിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൻറെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ പരാമർശം ശ്രദ്ധേയമാകുന്നത്.

കൊച്ചി കല്ലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ രാജാവാണ്, ഞാൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു. പ്രായമായവരുടെ കാര്യം വരുമ്പോൾ സ്വന്തം അച്ഛനോ അമ്മയ്‌ക്കോ ഉണ്ടാകുന്ന ബുദ്ധിമുട്ടായി കണ്ടുവേണം അതിനെ സമീപിക്കാൻ. എന്റെ അമ്മയ്ക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരമ്മയ്ക്ക് കൊടുക്കുമ്പോഴാണ് ഞാൻ മനുഷ്യനാകുന്നത്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

 

ചുറ്റും കാണുന്നപല കാര്യങ്ങളിലും നാം കണ്ണടയ്ക്കാറാണ് പതിവ്. അത് എളുപ്പമാണ്. കാണുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട്. കാരണം, അതിനെ എതിർക്കാൻ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ശക്തികൾ നമുക്ക് എതിരാകും. അത് അങ്ങനെയാണ്.

മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുക എന്നതിനാണ് ഇന്നത്തെ കാലത്ത് ഏറ്റവും ബുദ്ധിമുട്ട്. നമുക്ക് ലഭിക്കുന്ന അധികാരം ജനങ്ങളുടെ വിശ്വാസ്യതയാണ്. താൻ വഴി മറ്റൊരാൾക്ക് നല്ലത് വരണമെങ്കിൽ താൻ തന്നെ പഴി കേൾക്കേണ്ട കാലമാണ്. കാരണം, നമ്മൾ നമുക്ക് വേണ്ടിമാത്രം ജീവിക്കുന്നതുകൊണ്ടായിരിക്കാം. താൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹെെക്കോടതി തോന്നുന്നത് പറയുമെന്ന് മുഖ്യമന്ത്രയുടെ പരാമർശത്തിന് പിന്നാലെയാണ് ദേവൻ രാമചന്ദ്രന്റെ പ്രസംഗം ചർച്ചയാകുന്നത്. ഹൈക്കോടതി അവിടെ ഇരുന്നിട്ട് പറയുന്നത് സർക്കാരിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ട. തോന്നുന്ന കാര്യങ്ങൾ അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. 78 വയസ്സുപിന്നിട്ട മറിയക്കുട്ടിയെപ്പോലുള്ള മുതിർന്നപൗരർ വി.ഐ.പി.കളാണ്. കോടതിക്ക് ഇവർക്കൊപ്പം നിന്നേപറ്റൂ. മറിയക്കുട്ടിയെപ്പോലെ ആയിരങ്ങളാണുള്ളത്. മറ്റു വരുമാനമാർഗമില്ലാത്ത മറിയക്കുട്ടിക്ക് സർക്കാർ പെൻഷൻ നൽകണം. ഇതിനു കഴിയില്ലെങ്കിൽ മൂന്നുമാസത്തെ അവരുടെ ചെലവ് ഏറ്റെടുക്കണം. വിധവാപെൻഷനടക്കം നൽകാൻ പണമില്ലെന്ന് പറയുമ്പോഴും സർക്കാരിന്റെ ആഘോഷങ്ങൾക്കൊന്നും മുടക്കമില്ലെന്നും ഹെെക്കോടതി വിമർശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു  (4 hours ago)

#EMRadha 'പദവികൾ വേണ്ട പിതാവിന്റെ ആശയങ്ങളും ലാളിത്യവും മതി '  (10 hours ago)

#MalappuramNews നിസ്സഹായരായി കുടുംബം!  (10 hours ago)

#NagercoilNews വഴിത്തിരിവായത് മോതിരത്തിലെ ഹാൾമാർക്ക്,  (10 hours ago)

#TrivandrumNews ഉള്ളൂരിലെ മരണം ദുരൂഹമോ?  (11 hours ago)

#AcuteMountainSickness സുരേഷ് ഗോപിയുയും സദാനന്ദൻ മാസ്റ്ററും ഇടപെട്ടു  (11 hours ago)

#TamilNaduPolice എസ്ഐയുടെ വക വിചിത്രമായ പ്രവർത്തി  (11 hours ago)

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (11 hours ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (12 hours ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (12 hours ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (12 hours ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (12 hours ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (12 hours ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (12 hours ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (13 hours ago)

Malayali Vartha Recommends