മുസ്ലീംലീഗിന് മറുപടി ഒരു ആര്യാടന്‍ മാത്രം, ലീഗിന്റെ വോട്ട് കൊണ്ടുമാത്രം യുഡിഎഫിന് ജയിക്കാനാവില്ല, ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുത്

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം നിശ്ചയിക്കുന്നത് ലീഗാണെന്ന മുസ്ലീംലീഗിന്റെ അവകാശ വാദത്തിനെതിരെ പ്രതികരിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് മാത്രമേയുള്ളൂ, ആര്യാടന്‍ മുഹമ്മദ്. ലീഗിന്റെ വോട്ട് കൊണ്ട് മാത്രം യു.ഡി.എഫിന് ജയിക്കാന്‍ പറ്റില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എല്ലാവരുടേയും വോട്ട് കൊണ്ടാണ് ജയിച്ചത്. ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു.
തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് ലീഗിനേയും സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരും യു.ഡി.എഫിന്റെ വിജയത്തില്‍ ജനതാദള്‍ എസ് സഹായിച്ചിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും ലീഗ് വിജയത്തിന് കോണ്‍ഗ്രസിന്റെ സഹായം ഉണ്ടായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ മുസ്ലിം ലീഗിന്റെ സഹായമില്ലാതെയാണ് കോണ്‍ഗ്രസും യു.ഡി.എഫും വിജയിച്ചതെന്നും ആര്യാടന്‍ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിലും വടകരയിലും ജയിച്ചത് കോണ്‍ഗ്രസാണെങ്കിലും വാനില്‍ പാറിയത് മുസ്ലീം ലീഗിന്റെ കൊടിയാണെന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് മറുപടിയായാണ് ആര്യാടന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക് Likeചെയ്യുക.
https://www.facebook.com/Malayalivartha