സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി

ജൂലൈ 9ന് സരിത എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടെന്ന് സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ മൊഴി നല്‍കിയതായി എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.
പത്തനംതിട്ട കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. രഹസ്യമൊഴി നല്‍കിയ ശേഷം പോലീസ് തന്നെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതായി പോലീസ് അറിയിച്ചകാര്യങ്ങള്‍ തെറ്റും നുണയുമാണ്. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ പോലീസിനോട് പറഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
https://www.facebook.com/Malayalivartha