എല്ലാ നദികളും ചെന്നെത്തുന്നത് സമുദ്രത്തിലേക്ക്... സ്വര്‍ണക്കടത്തില്‍ പിടിയിലായ അബ്‌ദുള്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആകെ അസ്വസ്ഥനാണ്. അടുത്തിടെയായി നാലാളറിയുന്ന ഏത് കേസുണ്ടായാലും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലുമൊരാളുണ്ടാകും. സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ് എന്നീ മൂന്ന് പേരാണ് പടിയിറങ്ങിയത്. സലിം രാജിനെ രക്ഷിക്കാന്‍ എ.ജി. വരെ കോടതിയില്‍ നേരിട്ടെത്തിയിരുന്നു. ഇതിനിടയ്‌ക്ക് സലിം രാജാകട്ടെ സസ്‌പെന്‍ഷനിലായ തക്കം നോക്കി പുതിയ പണിക്കിറങ്ങിയതോടെ നാട്ടുകാര്‍ തന്നെ പിടികൂടി.
സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടെന്ന വാദം കോടതിയില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
108 ആംബുലന്‍സ് അഴിമതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി സംഘത്തിലെ പോലീസുകാരന്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലുള്ള അയല്‍ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയതിന് കഴിഞ്ഞ ദിവസം പിടികൂടിയതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇപ്പോള്‍ കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്‌ദുള്‍ ഖാദറിനും മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍സ്റ്റാഫംഗവുമായി ഫയാസിനു അടുത്തബന്ധമുള്ളതായി കസ്റ്റംസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
എന്തായാലും സ്വന്തം സ്റ്റാഫംഗങ്ങളുടെ അതിരുകടന്നുള്ള ബന്ധത്തിന് മറുപടി പറയേണ്ടി വരിക മുഖ്യമന്ത്രിയാകും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha