മർദ്ദനമേറ്റ കാര്യം മാതാപിതാക്കൾ അറിയാതിരിക്കാൻ, സിദ്ധാർത്ഥിന്റെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചുവച്ചു; ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതെന്ന് പ്രതികളുടെ വിചിത്ര വാദം...

പൂക്കോട് വെറ്ററിനറി, രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മൊബൈൽഫോൺ പ്രതികൾ പിടിച്ചുവച്ചിരുന്നതായി പൊലീസ്. മർദ്ദനമേറ്റ കാര്യം യുവാവ് മാതാപിതാക്കളെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം 16നാണ് മാതാപിതാക്കൾ സിദ്ധാർത്ഥിനെ അവസാനമായി ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീട് പലതവണ യുവാവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേന്ന് സിദ്ധാർത്ഥിന്റെ മാതാവ് സഹപാഠികളിലൊരാളുടെ ഫോണിൽ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും യുവാവ് കിടക്കുകയാണെന്നുമായിരുന്നു മറുപടി.
ഈ സമയത്തെല്ലാം പ്രതികളുടെ കൈവശമായിരുന്നു സിദ്ധാർത്ഥിന്റെ ഫോണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികൾ യുവാവിന് ഫോൺ കൈമാറുകയും സിദ്ധാർത്ഥ് മാതാവിനെ വിളിച്ച് 24ന് വീട്ടിലേക്ക് വരികയാണെന്നും അറിയിച്ചു. പിന്നീട് യുവാവിന്റെ മാതാപിതാക്കൾ കേട്ടത് മരണവാർത്തയാണെന്നും പൊലീസ് പറയുന്നു. അതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി പ്രതികള്‍ രംഗത്ത് എത്തി. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും അന്വേഷണ സംഘത്തോട് പ്രതികളിലൊരാള്‍ പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണം വെറ്ററിനറി സര്‍വകലാശാലയിലെ അധ്യാപകര്‍ മറച്ചുവച്ചെന്നാണ് മുന്‍ വിസി എം.ആര്‍. ശശീന്ദ്രനാഥ് പറയുന്നത്. അഭിമുഖത്തിനായാണ് സര്‍വകലാശാലയില്‍ എത്തിയത്. അപ്പോള്‍ മൃതദേഹം കൊണ്ടുപോയിരുന്നു. റാഗിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നെങ്കില്‍ ഇടപെട്ടെന്ന് എം.ആര്‍.ശശീന്ദ്രനാഥ് പറഞ്ഞു. ഡീന്‍ അറിയിച്ചില്ലെന്ന് മുന്‍ വിസി പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണം നടന്ന് 10 മിനിറ്റിനുള്ളില്‍ വിസിയെ അറിയിച്ചെന്നാണ് ഡീന്‍ എം.കെ.നാരായണന്‍ പറഞ്ഞത്. ഡീൻ വാർഡൻ കൂടിയാണ്. എന്നാൽ വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു
ഡീനിന്റെ വാക്കുകൾ.
സര്‍വകലാശാലയിലെ ഹോസ്റ്റലിൽ ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ലെന്ന് ഡീൻ പറഞ്ഞു. സെക്യൂരിറ്റി പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഫെബ്രു 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡൻ കുട്ടികളെ, കൊണ്ട് പോയിരിക്കുകയായിരുന്നു.
അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചു പറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടിൽ താൻ അവിടേക്ക് എത്തി. കുട്ടികൾ പൊലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയിൽ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കിൽ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഹോസ്റ്റലിൽ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ തനിക്ക് അറിയാൻ കഴിയില്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നത്.
താൻ ഒരു കുട്ടിയുടെ വാഹനത്തിൽ ആംബുലൻസിന് പുറകെ ആശുപത്രിയിൽ പോയി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശ പ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്‌മിഷൻ ആവശ്യത്തിന് എത്തിയപ്പോൾ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്. ഇതൊക്കെ മാനുഷിക പരിഗണനയുടെ കാര്യമാണ്. ഇതെല്ലാം ഡീൻ ചെയ്യണമെന്ന് വാശിപിടിക്കുകയല്ല വേണ്ടതെന്നും നാരായണൻ പറഞ്ഞു.
https://www.facebook.com/Malayalivartha