തന്ത്രി കണ്ഠരര് മോഹനരെ ശബരിമല പൂജാകര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കേണ്ട: ഹൈക്കോടതി

ശബരിമല തന്ത്രി കണ്ഠരര് മോഹനരെ പൂജാകര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി . കണ്ഠരര് മോഹനരെ പൂജകളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.മോഹനരരെ പൂജാകര്‍മ്മങളില്‍ പങ്കെടുപ്പിക്കരുതെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവായത്.ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.
തന്ത്രി ഇരയായ കേസിന്റെ നടപടികര്‍ പൂര്‍ത്തിയായശേഷം മാത്രം പൂജയില്‍ പങ്കെടുപ്പിക്കണമോയെന്ന് ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്നും ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രവീന്ദ്രനും അനു ശിവരാമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























