ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട അഭിഭാഷകന് വധഭീഷണി; ഗുരുതരമെന്ന് സുപ്രീം കോടതി

ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷകന് വധഭീഷണി ലഭിച്ചത് ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകന്‍ പിന്മാറിയാല്‍ അമിക്കസ് ക്യൂറിയെ നിയമിയ്ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹരീഷ് സാല്‍വെ അടക്കമുള്ളവരെ അമിക്കസ് ക്യൂറിയാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന് വധഭീഷണിയുള്ളതായി കാണിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
യങ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിയ്ക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് കാണിച്ചാണ് യങ് ലോയേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
ഇതേ തുടര്‍ന്ന് ഫോണ്‍, ഇ മെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി തനിയ്ക്ക് വധഭീഷണികള്‍ വന്നതായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ദുശ്യന്ത് ദവെയ്ക്ക് ഖാന്‍ പരാതി നല്‍കിയിരുന്നു. ദുശ്യന്ത് ദവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യമുള്ള വിഷയമാണിത്. ഹര്‍ജി തിങ്കളാഴ്ച തന്നെ പരിഗണിയ്ക്കുമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 8-നാണ് നേരത്തെ പരിഗണിയ്ക്കാനിരുന്നത്. ഭരണഘടനാപരമായ പ്രശ്‌നമാണ് പരിശോധിയ്ക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























