സരിതയില്‍ നിന്നും പിടിച്ചെടുത്തത് 21 പേജുള്ള കത്ത്: മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

സരിതയില്‍ നിന്നും പിടിച്ചെടുത്തത് 21 പേജുള്ള കത്താണെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളര്‍ കമ്മിഷനോട് പറഞ്ഞു. സരിത പത്തനംതിട്ട ജയിലില്‍ അനുവാദമില്ലാതെ ചില കടലാസുകള്‍ കൊണ്ടുവന്നു. ഇതില്‍ ഇരുപുറവും എഴുതിയിരുന്നു. കത്തിന് വിലാസമില്ലായിരുന്നു. ആത്മകഥ എന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. അട്ടക്കുളങ്ങരയിലേക്കുള്ള സരിതയുടെ ജയില്‍ മാറ്റത്തിന് കാരണം രഹസ്യന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടാണെന്നും അലക്‌സാണ്ടര്‍ ജേക്കബ് കൂട്ടിചേര്‍ത്തു. സുരക്ഷാ കാരണങ്ങളാല്‍ മാറ്റണമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























