ഗുലാം അലിയുടെ സംഗീത പരിപാടിക്കു നേരെ ശിവസേനയുടെ പ്രതിഷേധം

പ്രമുഖ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്കു നേരെ ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ വഴിയില്‍ പോലീസ് തടഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പാക് പതാക കത്തിച്ചു. പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്വരലയയുടെ നേതൃത്ത്വത്തിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. 17 ന് കോഴിക്കോട്ടും ഗുലാം അലിയുടെ സംഗീത പരിപാടി നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























