നിരഞ്ജന്‍ കുമാറിനെ ആസ്പദമാക്കി 1.5 മനിറ്റ് ദൈര്‍ഘ്യമുള്ള ഹിസ്വ ചിത്രം ഒരുങ്ങുന്നു

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എന്‍.എസ്.ജി കമാന്റോ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനെ ആസ്പദമാക്കി ഹൃസ്വ ചിത്രം ഒരുങ്ങുന്നു. 1.5 മനിറ്റ് ദൈര്‍ഘ്യമുള്ള ഹിസ്വ ചിത്രം റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്യും.
മമ്മൂട്ടി നായകനായ പട്ടാളം സിനിമയുടെ സംവിധായകന്‍ റെജി നായരാണ് നിരഞ്ജനെക്കുറിച്ച് ചിത്രമൊരുക്കുന്നത്. പത്താന്‍കോട്ടില്‍ ജീവന്‍ വെടിഞ്ഞ നിരഞ്ജന്റെ ജീവിതം നല്‍കുന്ന സന്ദേശമാണ് ചിത്രത്തിന്റെ പ്രമേയം.
തീവ്രവാദിയുടെ മൃതശരീരം കൈകാര്യം ചെയ്യുകവഴി നിരഞ്ജന്‍ പ്രകടിപ്പിച്ച മനുഷ്യത്വത്തിന്റെ സന്ദേശവും തങ്ങള്‍ ചിത്രത്തിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. നിരഞ്ജന്‍ പ്രകടിപ്പിച്ച ധൈര്യവും രാജ്യത്തിനുവേണ്ടി ജീവന്‍ വെടിയാന്‍ കാണിച്ച ആത്മാര്‍ത്ഥതയും ചിത്രത്തില്‍ പ്രകടമായിരിക്കും.
ഒപ്പം ഇന്ത്യന്‍ സൈന്യത്തോടുള്ള ബഹുമാന സൂചകം കൂടിയാണ് തന്റെ ചിത്രമെന്ന് റെജി നായര്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ ആന്റിവാര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനായി ചിത്രം അയക്കുന്നതിനും പദ്ധതിയുള്ളതായി അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























