ബാര്‍ കോഴക്കേസ്: വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; കോഴ നല്‍കിയതിന് തെളിവില്ല, ചെയ്തത് മാണിയെ മനപൂര്‍വം കുടുക്കാന്‍

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതിനാല്‍ ഉടമകള്‍ക്കു പ്രതിവര്‍ഷം 509.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നു വിജിലന്‍സ്. അഞ്ചു വര്‍ഷത്തേക്ക് ഇതു 2547.95 കോടി രൂപ വരുമെന്നു എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച 76 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മുന്‍ മന്ത്രി കെ.എം. മാണിക്കെതിരെ ഒരു കോടി രൂപ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനു മാത്രം 7.44 കോടി രൂപയാണ് ഒരു വര്‍ഷം മദ്യക്കച്ചവടത്തില്‍ നഷ്ടം ഉണ്ടായത്. ഇതു കാരണമാണു ബിജു മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെ കുറ്റവിമുക്തനാക്കുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതി ഇന്നു പരിഗണിക്കും.
ബാര്‍ ഉടമകള്‍ 201314ല്‍ ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്ന് 1872.72 കോടി രൂപയുടെ മദ്യവും ബീയറുമാണു വാങ്ങിയത്. പകുതി ലാഭമെടുത്തു വിറ്റതായി കണക്കാക്കിയാല്‍ 936.36 കോടി രൂപ ലാഭം. 201516ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ എട്ടു മാസം 569 കോടിയുടെ ബീയറും വൈനും ബാര്‍ ഉടമകള്‍ വാങ്ങി. 12 മാസത്തേക്ക് 853 കോടിയുടെ മദ്യം വാങ്ങിയെന്നു കണക്കാക്കിയാല്‍ 426.77 കോടി ലാഭം. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതു വഴി ഇവര്‍ക്കുണ്ടായ വരുമാനനഷ്ടം 509.09 കോടി. അഞ്ചു വര്‍ഷത്തേക്കു നഷ്ടം 2548 കോടി .
ബിജു രമേശിന് ഒന്‍പതു ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നു. 2015 ഏപ്രില്‍ മുതല്‍ എട്ടു മാസം 5.97 കോടിയുടെ ബീയറും വൈനും ഇവിടെ വാങ്ങി. 12 മാസത്തേക്ക് 8.95 കോടിയുടെ ബീയറും വൈനും വാങ്ങും. ലാഭം 4.48 കോടി. ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നപ്പോള്‍ 201314ല്‍ 23.85 കോടിയുടെ മദ്യവും ബീയറും വാങ്ങി. ലാഭം 11.92 കോടി രൂപ. ഒന്‍പതു ബാറുകള്‍ പൂട്ടിയതോടെ ഒരു വര്‍ഷം മാത്രമുണ്ടായ വരുമാനനഷ്ടം 7.44 കോടി. അഞ്ചു വര്‍ഷത്തെ നഷ്ടം 37.22 കോടി രൂപ.
സര്‍ക്കാരിന്റെ അബ്കാരി നയം തുടര്‍ന്നാല്‍ കനത്ത നഷ്ടം തുടരുമെന്നതിനാലാണു ബിജു ആരോപണവുമായി എത്തിയത്. മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണു സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ഏക വഴി. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് ഇതുകൊണ്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























