തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ച് കയറി. പുലര്‍ച്ചെ 6.30 ഓടെ എംസി റോഡില്‍ തൃക്കളത്തൂര്‍ സൊസൈറ്റിപടിയിലാണ് അപകടം. തൃക്കളത്തൂര്‍ സിദ്ധാര്‍ഥ് വില്ലയില്‍ ഗോപകുമാറിന്റെ ഏക മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്.
കര്‍ണാടകയില്‍ നിന്നും ശബരിമല തീര്‍ഥാടനത്തിന് പോവുകയായിരുന്ന ബസ് എതിരെ വന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തൃക്കളത്തൂര്‍ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കാണ് ബസ് ഇടിച്ച് കയറിയത്. കടയുടെ മുന്നില്‍ നിന്നവര്‍ ഓടി മാറിയതിനാല്‍ ദുരന്തം ഒഴിവായി. റോഡില്‍ തെറിച്ചുവീണ സിദ്ധാര്‍ഥിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മരിച്ച സിദ്ധാര്‍ഥിന്റെ പിതാവ് ഗോപകുമാര്‍ വിദേശത്താണ്. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം തിരിച്ചുപോയത്. ബീനയാണ് സിദ്ധാര്‍ഥിന്റെ മാതാവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























