നടുക്കം വിട്ടുമാറാതെ.... രാത്രിയില്‍ വീട്ടിലെത്താത്ത മകനെത്തേടി ആ അമ്മയിറങ്ങിയപ്പോള്‍ കണ്ടത് മകന്റെ ചേതനയറ്റശരീരം.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
നടുക്കം വിട്ടുമാറാതെ.... രാത്രിയില്‍ വീട്ടിലെത്താത്ത മകനെത്തേടി ആ അമ്മയിറങ്ങിയപ്പോള്‍ കണ്ടത് മകന്റെ ചേതനയറ്റശരീരം.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
നെല്ലാച്ചേരിയിലെ തോട്ടോളിമീത്തല്‍ ഷീബയുടെ മകന്‍ അക്ഷയ് ആണ് നെല്ലാച്ചേരിയിലെ കുനിക്കുളങ്ങര പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരില്‍ ഒരാള്‍.രാത്രി മുഴുവന്‍ മകനെ കാത്തിരുന്ന് വരാതായതോടെയാണ് ഷീബ രാവിലെതന്നെ മകനെത്തേടിയിറങ്ങിയത്.
അറിയാവുന്ന ചിലരോട് അക്ഷയ് വീട്ടിലെത്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. വീടിനുസമീപത്തെ കുനിക്കുളങ്ങര പറമ്പില്‍ വെറുതേ നോക്കാന്‍ പോയതാണ്. അപ്പോഴാണ് അക്ഷയും രണ്‍ദീപും മരിച്ചുകിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ശ്രീരാഗിനെ അവശനിലയില്‍ കാണുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കാര്യമറിയുന്നത്. ഷീബയുടെ ഭര്‍ത്താവ് ബാബുവും മൂത്തമകന്‍ അര്‍ജുനും ഖത്തറിലാണ്.
അതുകൊണ്ടുതന്നെ അക്ഷയ് ആണ് തുണ. മകന്‍ മരിച്ചുകിടക്കുന്നത് നേരിട്ടുകണ്ട ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയുന്നില്ല നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും. ഭര്‍ത്താവും മൂത്തമകനും ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച നാടിനെയാകെ നടുക്കിയ വാര്‍ത്തയ്ക്കാണ് ഈ പറമ്പ് സാക്ഷ്യംവഹിച്ചത്. ഈ സ്ഥലം മദ്യം-മയക്കുമരുന്ന് ഉപയോഗത്തിന് പലരും ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും സ്ഥിരമായി ആരും വരാറില്ലെന്ന് നാട്ടുകാര്‍. മയക്കുമരുന്ന് വില്‍പ്പന നടത്തുകയും ഒട്ടേറെപ്പേരെ ഇതിലേക്ക് കൊണ്ടുവരുകയും ചെയ്യുന്ന ഓര്‍ക്കാട്ടേരി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തില്‍ 11 പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായി ഉണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഒരു സ്ഥലത്തും ഇവര്‍ സ്ഥിരം കേന്ദ്രമാക്കില്ല.
ഒന്നോ രണ്ടോ ദിവസംകൊണ്ട് സ്ഥലം മാറുന്നതാണ് ഇവരുടെ രീതി. സ്ഥലത്തുനിന്ന് ഉപയോഗിക്കാത്തതായി അഞ്ച് സിറിഞ്ചുകളാണ് കിട്ടിയത്. ഉപയോഗിച്ചതായി മൂന്നെണ്ണവും. അവശനിലയില്‍ കണ്ടെത്തിയ യുവാവിനോട് പോലീസ് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കുന്നത്.
"
https://www.facebook.com/Malayalivartha