ടി.എന്‍ പ്രതാപന്‍ എം.എല്‍.എ കത്തയച്ചെന്ന നിലപാടിലുറച്ച് വി.എസ് അച്യുതാനന്ദന്റെ ഓഫീസ്

പാണാവള്ളിയിലെ റിസോര്‍ട്ടിന് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ കത്തയച്ചെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഓഫീസ്. ജനകീയ അന്വേഷണ സമിതി കണ്‍വീനര്‍ എന്ന പേരിലാണ് പ്രതാപന്‍ കത്തയച്ചത്.
കത്തിന്റെ പകര്‍പ്പും വി.എസിന്റെ ഓഫീസ് പുറത്തുവിട്ടു.എന്നാല്‍ ജനകീയ അന്വേഷണ സമിതിയില്‍ താന്‍ അംഗമല്ലെന്ന് അംഗമല്ലെന്ന് പ്രതാപന്‍ പറഞ്ഞു. റിസോര്‍ട്ട് ഒഴിപ്പിക്കണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് വി.എസിന് കത്തയച്ചിട്ടില്ലെന്നും പ്രതാപന്‍ ആവര്‍ത്തിച്ചു.
ഹൈക്കോടതി വിധിയുണ്ടായിട്ടും പാണാവള്ളിയിലെ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതാപന്‍ അയച്ച കത്ത് തനിക്ക് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























