കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി ഫയലില്‍ സ്വീകരിച്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി സംബന്ധിച്ച സി.ബി.ഐയ്ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
മനോജ് വധക്കേസില്‍ സി.ബി.ഐ മൂന്നാം തവണയും ചോദ്യം ചെയ്യാന്‍ വിളിച്ച പശ്ചാത്തലത്തിലാണ് പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരം തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനാണ് സി.ബി.ഐ നീക്കമെന്നാണ് ജയരാജന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























