ബിയര്‍ കുടിച്ചാല്‍ പണികിട്ടും, ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ ബിയര്‍ കുപ്പികളില്‍ ചെളി അടിഞ്ഞുകൂടിയതായി റിപ്പോര്‍ട്ട്

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ ബിയര്‍ കുപ്പികളില്‍ ചെളി അടിഞ്ഞുകൂടിയതായി കണ്ടെത്തി. ഹേവാര്‍ഡ്‌സ് 5000 എന്ന ബ്രാന്‍ഡിലാണ് ചെളിയുടെ അംശം കൂടുതലായി കണ്ടെത്തിയത്. ബിയര്‍ കുടിച്ച യുവാക്കള്‍ ഛര്‍ദ്ദിയു വയറിളക്കവും മൂലം വലയുകയാണ്.
കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ കേരള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്്‌ലെറ്റില്‍നിന്നും ഒമ്പത് കുപ്പി ബിയറാണ് യുവാക്കള്‍ വാങ്ങിയിരുന്നത്. കുടിച്ചപ്പോള്‍ ബിയറിന് രുചി വ്യത്യാസം തോന്നുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബിയര്‍ കുപ്പിയില്‍ ചെളി അടിഞ്ഞിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. ഒപ്പം യുവാക്കള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
സംഭവം ബിയര്‍ കമ്പനിയെ അറിയിച്ചപ്പോള്‍ ആവശ്യമെങ്കില്‍ ബിയര്‍ മാറ്റി നല്‍കാമെന്നായിരുന്നു മറുപടി. ചെളി കണ്ടെത്തിയ ബിയര്‍ കുപ്പികള്‍ ബിവറേജസില്‍നിന്നും പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇതോടെ യുവാക്കള്‍ സംഭവം എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബിവറേജസ് ഔട്ട്‌ലറ്റില്‍നിന്നും ചെളി അടങ്ങിയ കൂടുതല്‍ കുപ്പികള്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി ബിയര്‍ സാംപിള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും യുവാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























