കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന്

കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമായത്. യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയാണ് ഉദ്ഘാടകന്‍. ദുബായ് ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനാണ് അദ്ദേഹം. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടല്‍ ഇതേ ചടങ്ങില്‍തന്നെ നടക്കും. രണ്ടാംഘട്ടത്തില്‍ 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണു നിര്‍മിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഏഴ് കെട്ടിടങ്ങളാണു രണ്ടാംഘട്ടത്തില്‍ ഉയരുക. 25 കമ്പനികള്‍ ആദ്യഘട്ടത്തില്‍ സ്മാര്‍ട് സിറ്റിയിലുണ്ടാകും. ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























