ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ലിസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കും

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് ഇന്നു പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇത് വ്യക്തമാക്കി കേരള അഡ്മിനിസ്ട്രറ്റീവ് െ്രെടബ്യൂണലില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്ഥലംമാറ്റ ഉത്തരവ് ജൂണ്‍ ഒന്നിന് മാത്രമേ നടപ്പാക്കുവെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവ് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിടെയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അന്തിമ സ്ഥലംമാറ്റ ലിസ്റ്റ്, വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാളെ പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന് മാത്രമേ സ്ഥലംമാറ്റയുത്തരവ് നടപ്പാക്കുകയുളളു. കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയൊന്നിനിറങ്ങിയ ഉത്തരവ് പ്രകാരം പുതിയ സ്‌കൂളില്‍ ജോയിന്‍ ചെയ്തവര്‍ പഴയ സ്‌കൂളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും ഡയറക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























