കുമ്മനത്തിന്റെ കേരള വിമോചനയാത്രക്ക് ഇന്ന് തുടക്കം

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചന യാത്രക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് ഉപ്പളയില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച്.രാജ, നളിന്‍കുമാര്‍ കട്ടീല്‍ എംപി, ചലച്ചിത്രതാരം സുരേഷ് ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ഉണര്‍ത്ത് യാത്ര വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നിന്നാണ് തുടങ്ങുന്നത്. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷ യാത്രക്കും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനും പിന്നാലെയാണ് രണ്ട് ജാഥകള്‍ കൂടി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























