ടിവി ദേഹത്തു വീണ് കളിച്ചു കൊണ്ടിരുന്ന രണ്ടുവയസ്സുകാരന്‍ മരിച്ചു

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണു മരിച്ചു. കോതമംഗലം ഊന്നുകല്ലിനു സമീപം നമ്പൂരിക്കൂപ്പ് പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ചക്രമുള്ള ടിവി സ്റ്റാന്‍ഡില്‍ പിടിച്ചുകയറുന്നതിനിടയില്‍ സ്റ്റാന്‍ഡ് തെന്നിമാറിയതാണ് അപകട കാരണം. തലയ്ക്കു സാരമായ പരുക്കേറ്റ കുഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. മൃതദേഹം നൂറുകണക്കിനു നാട്ടുകാരുടെ സാന്നിധ്യത്തില്‍ പെരുമണ്ണൂരിലെ തറവാട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ലോറി െ്രെഡവറായ രതീഷിന്റെ ഇളയ മകനാണ് ശ്രീഹരി. മാതാവ് : കാസര്‍കോട് മല്ലപ്പിള്ളില്‍ അമ്പിളി. സഹോദരന്‍: വൈഷ്ണവ് (ഊന്നുകല്ല് ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























