യാത്രാനിരക്ക് കുറക്കാതിരിക്കാന്‍ സമ്മര്‍ദവുമായി സ്വകാര്യ ബസ് ഉടമകള്‍

യാത്രാനിരക്ക് കുറക്കാതിരിക്കാന്‍ സമ്മര്‍ദവുമായി സ്വകാര്യ ബസ് ഉടമകള്‍. ഡീസല്‍ വില കുറഞ്ഞതിന് ആനുപാതികമായി യാത്രാ നിരക്ക് കുറച്ചാല്‍ പണിമുടക്കുെമന്ന് മുന്‍കൂര്‍ ഭീഷണി. ഡീസല്‍ വില കുറഞ്ഞെങ്കിലും ബസുകള്‍ നഷ്ടത്തിലാണെന്നും ഇടത് വലത് സംഘടനകള്‍ അവകാശപ്പെടുന്നു.
സംസ്ഥാനത്ത് യാത്രാ നിരക്ക് കൂട്ടിയ സമയത്തേക്കാള്‍ ഡീസലിന് ഇപ്പോള്‍ 14 രൂപയോളം കുറവാണ്. ഇതിന്റെ പ്രയോജനം സാധാരണക്കാര്‍ക്കും കിട്ടാനായി ആനുപാതികമായെങ്കിലും യാത്രാനിരക്ക് കുറക്കണമെന്ന ആവശ്യം പൊതുവായി ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ ആലോചിക്കും മുന്‍പെ പണിമുടക്കെന്ന ഭീഷണി ഉയര്‍ത്തുകയാണ് ബസ് ഉടമകള്‍.
ഡീസല്‍ വില കുത്തനെ കുറഞ്ഞിട്ടും വ്യവസായം നഷ്ടത്തിലാണെന്ന പതിവ് പല്ലവിയാണ് ഇപ്പോളും ബസുടമകള്‍ നിരത്തുന്നത്. കാരണമായി പറയുന്നതാകട്ടെ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടാത്തതും ജീവനക്കാരുടെ ശമ്പളം കൂട്ടിയതും. ഡീസല്‍ വിലയും ബസുകളുടെ ലാഭവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് പറയുന്നതോടെ ബസുടമകളുടേത് സമ്മര്‍ദതന്ത്രമാണെന്ന് വ്യക്തമാവും. സര്‍ക്കാര്‍ ഈ തന്ത്രത്തില്‍ വീഴുമോ നാട്ടുകാരുടെ ആവശ്യം കാണുമോയെന്നാണ് അറിയേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























