കൊല്ലം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്

കൊല്ലം മുളംകാടകത്ത് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് പരുക്ക്. കാവനാട് സ്വദേശി ഉണ്ണികൃഷ്ണന്‍, ഭാര്യ ആശ, മക്കളായ വിഷ്ണു, ഗായത്രി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാര്‍ നിയന്ത്രണംവിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആശ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റു മൂന്നുപേരും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























