നിരാഹാരസമരം: ജോസ് കെ. മാണി എം.പിയുടെ ആരോഗ്യനില മോശമായി; ജില്ലാ കലക്ടര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

റബര്‍ വില തകര്‍ച്ചയെ തുടര്‍ന്ന് കോട്ടയത്ത് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന ജോസ് കെ. മാണി എം.പിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തെ ജില്ലാ കലക്ടര്‍ നിയോഗിച്ചു. ആശുപത്രിയിലേക്ക് മാറണമെന്ന് കലക്ടര്‍ യു.വി. ജോസ് അഭ്യര്‍ഥിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ടീമിനെ നിയോഗിച്ചത്. ആംബലുന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ തിരുന്നക്കര മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് ജോസ് കെ. മാണി അനിശ്ചിതകാലനിരാഹാരസമരം തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























