സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം; പാലക്കാട് കുതിക്കുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ രണ്ടാംദിവസമായ ഇന്ന് 53 ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയോടെയാണു പുത്തരിക്കണ്ടത്തെ പ്രധാനവേദിയില്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക.
ഹയര്‍സെക്കണ്ടറി വിഭാഗം സംഘഗാനം, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനം, ഹയര്‍സെക്കണ്ടറി ആണ്‍കുട്ടികളുടെ കഥകളി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളുടെ ലളിത ഗാനം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. മത്സരയിനങ്ങളുടെ ആദ്യവിജയഫലങ്ങളില്‍ പാലക്കാടന്‍ മധുരം. ആദ്യ എട്ട് ഇനങ്ങളിലെ ഫലമറിഞ്ഞപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ ജില്ലകളിലൊന്നായ പാലക്കാട് മുന്നില്‍. മോഹിനിയാട്ടവും ഭരതനാട്യം, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, ഓട്ടന്‍ തുളളല്‍, തിരുവാതിരക്കളി എന്നിവയിലും മത്സരമുണ്ട്. 35 പോയിന്റൊണ് പാലക്കാടിന് ലഭിച്ചിട്ടുള്ളത് . 33 പോയിന്റോടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകള്‍ രണ്ടാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























