കൊല്ലം ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 21ന്

കൊല്ലം ജില്ലാ ആശുപത്രിയില്‍ മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 21നു നടക്കും. ആശുപത്രിയിലെ അത്യാഹിതവിഭാഗം സ്ഥിതിചെയ്യുന്ന ട്രോമാ കെയര്‍ യൂണിറ്റിന്റെ അനുബന്ധമായാണു പുതിയ കെട്ടിടം ഒരുങ്ങുന്നത്. പുതിയ ബ്ലോക്കില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, എം.ആര്‍.ഐ സ്‌കാന്‍, സി.ടി സ്‌കാന്‍, ട്രോമ കെയര്‍ യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കും. ജില്ലാ ആശുപത്രിവളപ്പില്‍ പ്രവര്‍ത്തിക്കുന്ന ആറു കിടക്കകളുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റും. ഇവിടെ പത്തു കിടക്കകളുള്ള യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്ത പാലിയേറ്റീവ് കെയര്‍ യൂണിറ്റാണിത്. ജില്ലാ പഞ്ചായത്ത് 10.5 കോടി രൂപയ്ക്ക് സ്ഥാപിക്കുന്ന എം.ആര്‍.ഐ സ്‌കാന്‍ യൂണിറ്റും പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച് അവസാനത്തോടെ എം.ആര്‍.ഐ സ്‌കാന്‍ സൗകര്യം ജനങ്ങള്‍ക്കു ലഭ്യമാകും. സ്വകാര്യ ആശുപത്രിയിലേതിന്റെ മൂന്നിലൊന്നു നിരക്കില്‍ എം.ആര്‍.ഐ സ്‌കാന്‍ ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ടാവകും. എം.ആര്‍.ഐ സ്‌കാന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഓട്ടോമാറ്റിക് ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപ ചെലവാകും. ഇതടക്കം 11.5 കോടിയോളം രൂപ ചെലവിലാണ് എം.ആര്‍.ഐ സ്‌കാന്‍ സംവിധാനം ഒരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























