കുടുംബകലഹത്തിനിടെ അമ്മായിയമ്മ മരുമക്കളെ കറിക്കത്തിയ്ക്ക് വെട്ടി

കോട്ടയം ചങ്ങനാശ്ശേരിയില്‍ കുടുംബകലഹത്തിനിടെ അമ്മായിയമ്മ മരുമക്കളെ കറിക്കത്തിയ്ക്ക് വെട്ടി. സംഭവത്തില്‍ ളായിക്കാട് സ്വദേശിനി രമണി(61)യ്‌ക്കെതിരെ ചങ്ങനാശ്ശേരി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
പാചകവാതക സിലിണ്ടറിന്റെ ബുക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മരുമക്കളായ സൗമ്യ (30), ശരണ്യ (25) എന്നിവര്‍ക്കാണ് കറിക്കത്തിക്കൊണ്ടുള്ള വെട്ടില്‍ പരുക്കേറ്റത്. രമണിയെ കയ്യേറ്റം ചെയ്തതിന് ഇരുവര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി എസ്.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സിലിണ്ടറുമായി ഏജന്‍സിയുടെ വാഹനം വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ രമണി ബുക്ക് ചോദിച്ചു. ഇത് കൊടുക്കാതിരുന്നതാണ് സംഘട്ടനത്തിന് ഇടയാക്കിയത്. സൗമ്യയ്ക്കാണ് ആദ്യം വെട്ടേറ്റത്. തടസം പിടിയ്ക്കാനെത്തിയ ശരണ്യയ്ക്കും വെട്ടേറ്റു. മൂവരും പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























