ചന്ദ്രബോസ് കൊലക്കേസ്: നിസാം കുറ്റക്കാരനാണെന്ന് കോടതി, ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷ ഇന്നു പ്രഖ്യാപിക്കും. പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചിരുന്നു.
ചന്ദ്രബോസ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയാനിരിക്കെയാണു വിധിപ്രഖ്യാപനം. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ഹമ്മര്‍ ജീപ്പുകൊണ്ടിടിച്ചും ആക്രമിച്ചും പരിക്കേല്‍പ്പിച്ചതായി കേസുള്ളത്. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചയ്ക്കു ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണയ്‌ക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്.
നേരത്തേ കേസില്‍ ജാമ്യാ പേക്ഷ തള്ളിയ സുപ്രീംകോടതി ജനുവരി 31നകം വിധി പറയണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനു ശേഷവും തടസവാദങ്ങളുന്നയിച്ച് വിചാരണ തടസപ്പെടുത്താനും, വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാനുമുള്ള ശ്രമമുണ്ടായെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും ഒരുപോലെ അപേക്ഷകള്‍ നിരാകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























