ജോസ് കെ. മാണി എംപി നടത്തുന്ന അനശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

റബര്‍ വിലയിടിവ് പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ടു ജോസ് കെ. മാണി എംപി നടത്തുന്ന അനശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സഭാ മേലധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും ഇന്നലെ സമരപന്തലിലെത്തി. കാര്‍ഷികമേഖലയും കര്‍ഷകനും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു തികച്ചും ന്യായമായ സമരമാണു ജോസ് കെ. മാണി നടത്തുന്നതെന്നും അടിയന്തര പ്രാധാന്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക മേഖലയ്ക്കു സംഭവിച്ച തകര്‍ച്ചയ്ക്ക് ഉയിര്‍പ്പ് ആവശ്യമാണെന്നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇതു പോലുള്ള സമരത്തിന് ഏറ്റവും വലിയ ആഹാരം നിരാഹാരമാണ്. സത്യഗ്രഹത്തിനു പിന്തുണയും മാര്‍ കല്ലറങ്ങാട്ട് അറിയിച്ചു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍, പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഇന്‍ഫാം പാലാ രൂപതാ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, പോത്തന്‍കോട് ശാന്തിഗിരി മഠാധിപതി ഗുരുരത്‌നം ജ്ഞാനതപസ്വി, റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്, സി.എഫ്. തോമസ് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍, ഫാ. സക്കറിയാസ് കുന്നയ്ക്കാട്ടുതറ, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, കെപിസിസി സെക്രട്ടറി ലതികാ സുഭാഷ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് ബഡായി, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, ഡിസിസി സെക്രട്ടറി സി.ജെ. രാജന്‍, ഈരാറ്റുപേട്ട മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ ഐക്കര, ലേബര്‍ ഇന്ത്യ ഡയറക്ടര്‍ ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിച്ചു പ്രസംഗിച്ചു. നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്കു ഇന്നലെ പ്രകടനവും തുടര്‍ന്ന് ഉപരോധ സമരവും നടത്തി. സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്, കോട്ടയം ജില്ലാ പ്രസിഡന്റ സജി മഞ്ഞക്കടമ്പില്‍ എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി. ജോസ് കെ.മാണി എംപിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം.ജനറല്‍ സെക്രട്ടറി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉപരാഷട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവര്‍ക്ക് ഫാക്‌സ് ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചു.
ജോസ് കെ.മാണി എംപിയെ ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം പരിശോധിച്ചു. ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























