റബര്‍ വിലയിടിവ്: ശക്തമായ ഇടപെടല്‍ നടത്തുമെന്നു ചെന്നിത്തല

റബര്‍ വിലയിടിവിനെതിരേ ജോസ് കെ.മാണി എംപി നടത്തുന്ന നിരാഹാര സമരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദം നടത്തുമെന്നു മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ജോസ് കെ. മാണിയെ സമരപ്പന്തലില്‍ എത്തി സന്ദര്‍ശിച്ചശേഷം മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഈ ധര്‍മസമരം കേരളത്തിലെ നിരവധികളായ കര്‍ഷക പ്രശ്‌നങ്ങള്‍ക്കു കേന്ദ്രഗവണ്‍മെന്റിന്റെ കണ്ണുതുറപ്പിക്കാനുള്ളതാണ്. ഈ ധാര്‍മിക സമരത്തോടൊപ്പം കേരളത്തിലെ യുഡിഎഫും പൊതുജനങ്ങളും ഒറ്റക്കെട്ടായി ഉണെ്ടന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ സി.പി ജോണ്‍, കെപിസിസി സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, ജോസി സെബാസ്റ്റ്യന്‍, ടി.എസ്. രഘുറാം എന്നിവരും സമരപന്തലിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























