സൈബര്‍ സിറ്റിയുടെ വികസന ശില്പി അവാര്‍ഡ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കോട്ടയം സൈബര്‍ സിറ്റിയുടെ വികസന ശില്പി അവാര്‍ഡിന് അര്‍ഹനായി. കോട്ടയത്തിന്റെ വികസനത്തിനായി കഴിഞ്ഞ നാലുവര്‍ഷമായി അദ്ദേഹം നടപ്പാക്കിയ കര്‍മപദ്ധതികള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് 23ന് വൈകിട്ട് ഏഴിന് കെ.പി.എസ്. മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ദിലീപ് എം.ബി. അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























