കലോത്സവം: ജില്ലകള്‍ തമ്മിലുള്ള മത്സരംമുറുകി

കലാമാമാങ്കം രണ്ടുനാള്‍ പിന്നിട്ടതോടെ കലയുടെ സുവര്‍ണ കീരിടത്തില്‍ മുത്തമിടാന്‍ ജില്ലകള്‍ തമ്മിലുള്ള മത്സരംമുറുകി. കഴിഞ്ഞതവണ കോഴിക്കോടുമായി പങ്കിടേണ്ടിവന്ന സ്വര്‍ണക്കപ്പ് ഇത്തവണ ഒറ്റയ്ക്കു സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പാലക്കാട്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം കീരിടം സ്വന്തമാക്കാന്‍ കോട്ടയവും, വിട്ടുകൊടുക്കാതിരിക്കാന്‍ കോഴിക്കോടും പൊരുതും. 230 പോയിന്റുമായി പാലക്കാടാണ് ഒരു ചുവടു മുന്നില്‍. 222 പോയിന്റുമായി കോട്ടയം രണ്ടാമതും 219 പോയിന്റുമായി കോഴിക്കോടും, മലപ്പുറവും മൂന്നാമതുമുണ്ട്. 218 പോയിന്റുമായി കണ്ണൂരാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള തൃശൂരിന് 216 പോയിന്റാണുള്ളത്. ആലപ്പുഴ 214, തിരുവനന്തപുരം 212, എറണാകുളം 211, കാസര്‍ഗോഡ് 205, പത്തനംതിട്ട 202, കൊല്ലം 200, ഇടുക്കി 178, വയനാട് 169 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ്‌നില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























