പാലക്കാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം....
പാലക്കാടും പത്തനംതിട്ടയിലും വാഹനാപകടങ്ങളിലായി രണ്ടു പേര്‍ മരിച്ചു. പാലക്കാട് മലമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലമ്പുഴ അയ്യപ്പന്‍പൊറ്റ സ്വദേശി കുര്യാക്കോസ് കുര്യന്‍ (54) ആണ് മരിച്ചത്. അയ്യപ്പന്‍പൊറ്റയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
പാലക്കാട് നിന്നും എലിവാലിലേക്ക് പോകുകയായിരുന്നു ബസും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
പത്തനംതിട്ട എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശ് (20) ആണ് മരിച്ചത്. പന്തളം മെഡിക്കല്‍ മിഷന്‍ ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. പറന്തല്‍ മാര്‍ ക്രിസോസ്റ്റം കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.
ഇതിനിടെ, പാലക്കാട് മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപത്താണ് അപകടം സംഭവിച്ചത്.
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കാര്‍, രണ്ട് ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അപകടത്തില്‍പ്പെട്ടു പോയത്.
"
https://www.facebook.com/Malayalivartha