വിധികേട്ട് പൊട്ടിക്കര ഞ്ഞ് അമല്‍, നിസംഗനായി നിസാം, വധശിക്ഷ വേണമായിരുന്നുവെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍

അമലിന്റെ കരച്ചില്‍ കണ്ട് നിസംഗനായി നില്‍ക്കാനേ നിസാമിന് കഴിഞ്ഞുള്ളു. കേസ് കോടതിയിലെത്തിയ സമയത്ത് അമല്‍ നിസാമിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. അന്ന് അമല്‍ കൂറ് മാറിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. നിസാമിന് വേണ്ടി ശബദ്ധിക്കാന്‍ അവസാനം ഭാര്യ അമലുമാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാല്‍ നിസാമിന് വധ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഇപ്പോള്‍ വന്ന ശിക്ഷ കുറഞ്ഞ് പോയെന്നും ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പറഞ്ഞു. കൊലയാളിക്ക് വധശിക്ഷ കിട്ടുംവരെ പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വധിയില്‍ താന്‍ തൃപ്തനല്ലെന്നാണ് പ്രോസിക്യൂഷന്‍ വക്കീലായ ഉദയഭാനുവിന്റെ അഭിപ്രായം. എന്നാലും പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതില്‍ സന്തോഷമുണ്ടോന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് നിസാമിന് ജീവപര്യന്തം കഠിന തടവിന് പുറമേ 24 വര്‍ഷം ശിക്ഷയാണ് വിധിച്ചത്. എണ്‍പത് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാനും ഇതില്‍ അന്‍പത് ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവിട്ടത്.കൊലക്കുറ്റത്തിനാണ് ജീവപര്യന്തം. മര്‍ദിച്ചതിന് അഞ്ചുവര്‍ഷം തടവ്, ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് എട്ടു വര്‍ഷം തടവ് എന്നിങ്ങിനെയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അമല്‍ കള്ളസാക്ഷി പറഞ്ഞുവെന്ന് കോടതി വ്യക്തമായതോടെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
കേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























