സത്യം പുറത്തു വരുന്നു... സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചു; നശിപ്പിച്ച ഐജിയ്‌ക്കെതിരെ നടപടിയില്ല; ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല

സോളാര്‍ കമ്മീഷനെ ആദ്യം സംശയത്തോടെ പലരും കണ്ടെങ്കിലും ഇപ്പോള്‍ സത്യം ഒന്നൊന്നായി പുറത്തു വരികയാണ്. കമ്മീഷന്‍ നിലപാട് കടുപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ പലതും തുറന്നു പറയുകയാണ്.
സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി ഡിജിപി ടി പി സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടി ജെ ജോസ് ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല. ജോസിനെതിരെ നടപടി എടുത്തതായി അറിയില്ലെന്നും സെന്‍കുമാര്‍ മൊഴിനല്‍കി.
സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്റെ ചോദ്യത്തിന് ഡിജിപി മറുപടി നല്‍കി. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ സരിത നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു. സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്നും ഡിജിപി സെന്‍കുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























