കേരളത്തിലെ സര്‍വകലാശാലകളിലും ദളിത് വിദ്യാര്‍ഥികള്‍ക്കെതിരായ ജാതിയവിവേചനം നടക്കുന്നു: പിണറായി വിജയന്‍

കേരളത്തിലെ സര്‍വകലാശാലകളിലും ദളിത് വിദ്യാര്‍ഥികള്‍ക്കെതിരായ ജാതിയവിവേചനം നടക്കുന്നതായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്ഡി രജിസ്‌ട്രേഷന്‍ നിഷേധിക്കുന്നതായി പിണറായി പറഞ്ഞു. സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കാന്‍ തയാറാകുന്നില്ല. വകുപ്പ് മേധാവികള്‍ കുട്ടികള്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളുകയാണെന്നും പിണറായി ആരോപിച്ചു.
അഴിമതിക്കേസുകള്‍ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ടൈറ്റാനിയം കേസില്‍ വിജിലന്‍സ് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജയരാജനെതിരെ സിബിഐ കേസെടുത്തത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നെന്നും പിണറായി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























