വി.എസ്സിനെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍

പീച്ചി വന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഉത്തരവിട്ടു. പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായ യശോധരന്‍, വന ഗവേഷണ കേന്ദ്ര ഡയറക്ടര്‍ കെ.വി. ശങ്കരന്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിയാണ് കേസില്‍ വി.എസിന്റെ പങ്കുകൂടി അന്വേഷണിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നിയമനം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























