പി ജയരാജനെ ആര്‍എസ്എസുകാര്‍ വധിക്കാന്‍ശ്രമിച്ചിട്ടില്ലെന്ന് കുമ്മനംരാജശേഖരന്‍

സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജനെ ബിജെപി ആര്‍എസ്എസുകാര്‍ വധിക്കാന്‍ശ്രമിച്ചിട്ടില്ലെന്നും അതുമായി സംഘടനക്ക് ഒരു ബന്ധവുമില്ലെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനംരാജശേഖരന്‍. തലശേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പി ജയരാജനെ വധിക്കാന്‍ശ്രമിച്ചതിലുള്ള വിരോധമാണ് മനോജിനെവധിക്കാന്‍ കാരണമെന്ന സിബിഐ വാദത്തിന്റെ മുനയൊടിക്കുന്നതാണ് കുമ്മനത്തിന്റെ പ്രതികരണം. പി ജയരാജന്‍'വധശ്രമക്കേസില്‍ ആര്‍എസ്എസ് ജില്ല കാര്യവാഹക് വി ശശിധരനാണ് ഒന്നാംപ്രതി. പി ജയരാജനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള വിരോധമാണ് പ്രതിയാക്കി തീര്‍ക്കുന്നതെന്നത് ശരിയല്ലെന്നും എല്ലാംകെട്ടിച്ചമച്ച കഥകളാണെനന്നും ഇത്തരംകേസുകളില്‍ ഇടപെടാന്‍മാത്രം ആര്‍എസ്എസ് ചീഫ് ചീപ്പല്ലെന്നും കുമ്മനം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























