സരിരയുടെ കള്ളക്കളി പൊളിക്കാന്‍ ബിജു തയ്യാര്‍, വായിക്കുന്നത് നിയമപുസ്തകങ്ങള്‍, എപ്പോഴും വായന

കേരളം കണ്ട എറ്റവും വലിയ ഫ്രോഡെന്നാണ് സോളാര്‍ തട്ടിപ്പുക്കേസിലെ പ്രതി ബിജുരാധാകൃഷ്ണനെ കുറിച്ച് പറയുന്നത്. ബിജുവും സരിതയും കൂടിയാണ് ടീം സോളാറെന്ന കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയത്. അവസാനം മന്ത്രിമാരെയും ഉന്നത രാഷ്ടീയ ഉദ്യോഗസ്ഥ മേധാവിമാരെയെല്ലം ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തും സരിത എസ് നായര്‍ പുറത്ത് വിലസുന്നു.
കാശ് കൊടുത്ത് വന്‍കിട അഡ്വക്കേറ്റ്മാരെ തന്റെ കേസ് വാദിക്കാനായി നിയമിക്കുബോള്‍ ബിജുരാധാകൃഷ്ണന്‍ ജയിലില്‍ നിയമം പഠിക്കുകയാണ്. സോളാര്‍ കമ്മീഷനു മുന്നില്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ബിജുരാധാകൃഷ്ണന്‍. അതിനായി ഉറക്കമൊളിച്ചും നിയമപുസ്തകങ്ങള്‍ വായിക്കുകയാണ്. അഡ്വക്കേറ്റ് മുഖേനയാണ് ബിജുവിന് പുസ്തകങ്ങള്‍ കിട്ടുന്നത്. കോടതിയിലേക്കുള്ള യാത്രയിലും, ഇടവേളകളിലും, ബസിലും, ട്രെയിനിലുമെല്ലാം ബിജുരാധാകൃഷ്ണന്റെ കൂടെ നിയമപുസ്തകങ്ങള്‍ കാണും.
താന്‍ പുറത്തിറങ്ങിയാല്‍ പല ഉന്നതരുടേയും കള്ളക്കളികള്‍ പുറത്താകുമെന്നുള്ളതുകൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്നാണ് ബിജുവിന്റെ പ്രധാന വാദം. സരിത തന്നെ ചതിക്കുകയായിരുന്നുവെന്നും സരിതയ്ക്ക് പല ഉന്നതരുമായും വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും ബിജു മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം 27ന് സരിത സോളാര്‍കമ്മീഷനുമുന്നില്‍ ഹാജരാകും. അപ്പോഴായിരിക്കും ബിജു സരിതയെ ക്രോസ് വിസ്താരം നടത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























