കതിരൂര്‍ മനോജ് വധം: പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. പി. ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നേരത്തെ രണ്ടുതവണ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. മനോജ് വധക്കേസില്‍ ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്നും യുഎപിഎ വകുപ്പ് പ്രകാരമുള്ള കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ചൂണ്ടിക്കാട്ടിയുള്ള സിബിഐയുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. നിലവില്‍ പ്രതിയാക്കിയ സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയില്‍ തന്നെ ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജയരാജന് സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കിയിട്ടുണെ്ടങ്കിലും ആക്ടിംഗ് സെക്രട്ടറിയെ നിയോഗിച്ചിട്ടില്ല. ആശുപത്രിയില്‍നിന്നു ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























