Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

മുന്നണിയില്‍ എടുക്കാതെ ഗണേശിന് മാത്രം സീറ്റ് നല്‍കാന്‍ സിപിഐ(എം); ചങ്കുതകര്‍ന്ന് പിള്ള

22 JANUARY 2016 05:29 AM IST
മലയാളി വാര്‍ത്ത.

പിള്ളക്കിട്ടും ഗണേഷിനിട്ടും നല്ല പണി കൊടുത്ത് ഒതുക്കി മൂലക്കിരുത്തി സിപിഎം. ഇനി ആരോടും ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ കിട്ടിയത് ലാഭമെന്ന കണക്കില്‍ പിള്ളഗ്രൂപ്പ്. എങ്കിലും കൊട്ടാരക്കര എന്താകും.
ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണിയില്‍ എടുക്കാന്‍ സാധ്യതയില്ല. എന്നാല്‍ മുന്നണിയുമായി പിള്ളയെ സഹകരിപ്പിക്കുകയും ചെയ്യും. ഇടതുമുന്നണിയില്‍ പിള്ള ഗ്രൂപ്പിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. സിറ്റിങ് സീറ്റായ പത്തനാപുരം നല്‍കി ഇടതുമുന്നണിക്കൊപ്പം നിറുത്താനാണ് നീക്കമെന്നറിയുന്നു.
കാലങ്ങളായി താന്‍ മത്സരിക്കുന്ന കൊട്ടാരക്കരകൂടി വേണമെന്ന നിലപാടില്‍ ആര്‍.ബാലകൃഷ്ണപിള്ള ഉറച്ചു നില്‍ക്കുകയാണ്. ഇനി എന്തുവന്നാലും യു.ഡി.എഫിലേക്കില്ലെന്നാണ് പിള്ളഗ്രൂപ്പിന്റെ ഉറച്ച നിലപാട്. ഇനിയുള്ളകാലം എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. എന്നാല്‍, എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ ഫോര്‍വേഡ് ബ്‌ളോക്ക് അടക്കം പത്തോളം പാര്‍ട്ടികള്‍ ക്യൂവിലാണ്. അതില്‍ പിന്നറ്റത്താണ് പിള്ള. പ്രത്യേക സാഹചര്യത്തില്‍ മുന്നണിക്ക് പുറത്തു നിന്ന് പിന്തുണയ്ക്കട്ടേ എന്നാണ് സിപിഐ(എം) നിലപാട്. അതായത് ഇടത് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് ഗണേശ് കുമാറിന് മത്സരിക്കാന്‍ അവസരം കിട്ടും.
കൊട്ടാരക്കരയില്‍ നിന്ന് ഒരിക്കല്‍ക്കൂടി നിയമസഭയിലെത്തണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് തവണയും കൊട്ടാരക്കരയില്‍ വിജയിച്ചത് സിപിഎമ്മിലെ ഐഷാപോറ്റിയാണ്. ആദ്യവട്ടം പിള്ളയെതന്നെ തോല്‍പ്പിച്ചാണ് വിജയിച്ചതെങ്കില്‍ രണ്ടാം തവണ പിള്ള ജയിലിലായിരുന്നു. ജയിലില്‍ കിടന്ന് മത്സരിക്കാന്‍ പിള്ള ആലോചിച്ചിരുന്നുവെങ്കിലും ഒടുവില്‍ വിശ്വസ്തനായ ഡോ. എന്‍.എം മുരളിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കി. അതിലും തോറ്റു. നിലവില്‍ സിപിഎമ്മിന്റെ ഉറച്ച സീറ്റാണ് കൊട്ടാരക്കര. അത് പിള്ളയ്ക്ക വിട്ടുകൊടുക്കേണ്ടെന്നാണ് സിപിഐ(എം) തീരുമാനം.
ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകള്‍ മറ്റാര്‍ക്കും നല്‍കേണ്ടെന്നാണ് സിപിഐ(എം) തീരുമാനം. അതിനിടെ ഇരവിപുരം, കുണ്ടറ സീറ്റുകളില്‍ ഏതിലെങ്കിലും ഒന്ന് തരപ്പെടുത്താനും പിള്ള ശ്രമിക്കുന്നതായി സൂചനയുണ്ട്. കുണ്ടറ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്.
െ്രെകസ്തവ വോട്ടുകള്‍ ഏറെയുണ്ടായിരുന്ന കുണ്ടറ മണ്ഡലം പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് നായര്‍വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലമായി മാറിയിട്ടുണ്ട്. മുസ്ലിം വോട്ടര്‍മാര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ഇരവിപുരവും മണ്ഡലം പുനര്‍നിര്‍ണയത്തോടെ ഏറെ മാറിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരവിപുരം ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇടതുമുന്നണിക്ക് യു.ഡി.എഫിനെക്കാള്‍ 20,000 വോട്ട് അധികം ലഭിച്ചിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ ഹിന്ദുവോട്ടുകള്‍ കൂടാതെ മുസ്ലിം വോട്ടുകളും നേടാമെന്ന കണക്കുകൂട്ടലിലാണ് പിള്ള.
എന്നാല്‍ ഈ സീറ്റുകളൊന്നും പിള്ളയ്ക്ക് നല്‍കാന്‍ സിപിഐ(എം) തയ്യാറല്ല. ഈ സാഹചര്യത്തില്‍ ഒരു സീറ്റ് കൊണ്ട് പിള്ളാ ഗ്രൂപ്പിന് തൃപ്തിപ്പെടേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 minute ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (14 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (54 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends